തുടക്കം മുതല് ഉയര്ന്ന പോളിങ്
text_fieldsകണ്ണൂര്: ഒരു തെരഞ്ഞെടുപ്പു വരാന് കാത്തിരുന്നതു പോലെയുണ്ട് വോട്ടു ചെയ്യാനുള്ള ജനങ്ങളുടെ ആവേശം കണ്ടപ്പോള്. രാവിലെ ഏഴു മണിക്കു പോളിങ് ആരംഭിച്ചതു മുതലേ ജില്ലയിലെ മിക്ക ബൂത്തുകളിലും വോട്ടര്മാരുടെ വന് തിരക്കായിരുന്നു. തുലാമഴ വൈകീട്ട് ചതിക്കുമെന്നതുകൊണ്ടു കൂടിയാവണം നേരത്തേതന്നെ ആളുകള് എത്തിയത്.
കണ്ണൂര് കോര്പറേഷനിലെ 55ാം ഡിവിഷനായ പഞ്ഞിക്കീലിന്െറ ഒരു ബൂത്ത് പ്രവര്ത്തിക്കുന്ന ചാലാട് വെസ്റ്റ് യു.പി സ്കൂളില് രാവിലെ 8.55 ആകുമ്പോഴേക്കും പത്തു ശതമാനത്തില് കൂടുതല് പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ ബൂത്തില് വോട്ടര്മാരുടെ എണ്ണം 2273 ആണ്. അവസാന നിമിഷത്തില് കൂട്ടിച്ചേര്ത്ത 500 വോട്ടുകള് കൂടി ഉള്പ്പെട്ടതോടെയാണ് ഒരു ബൂത്തില് രണ്ടായിരത്തിലധികം വോട്ടുകള് ചേര്ന്നത്. ആളുകളുടെ നിര നീണ്ടതോടെ അധികൃതര് രണ്ടാമത് ഒരു ബൂത്ത് കൂടി ക്രമീകരിക്കുന്നതിന് ശ്രമിച്ചുവെങ്കിലും നടന്നില്ല. പോളിങ് സമയം അവസാനിക്കുന്ന അഞ്ച് മണിക്ക് 200 ഓളം പേര് ക്യൂവിലുണ്ടായിരുന്നു. ഇവര്ക്ക് ടോക്കണ് നല്കി വോട്ട് ചെയ്യിക്കുകയായിരുന്നു. അഴീക്കോട് സൗത് യു.പി സ്കൂളില് രാവിലെ 9.10വരെ 99 പേര് വോട്ടു രേഖപ്പെടുത്തി. ഇവിടെ ആകെയുള്ളത് 775 വോട്ടര്മാരാണ്. അഴീക്കോട് ഹയര് സെക്കന്ഡറി സ്കൂളിലെ രണ്ടാം ബൂത്തില് ഒമ്പത് മണിവരെ 108 വോട്ടുകള് പോള് ചെയ്തു.
ആകെയുള്ള വോട്ടുകളുടെ എണ്ണം 597 ആണ്. അഴീക്കല് രാമജയം സ്കൂളില് 9.30 ആകുമ്പോഴേക്കും ആകെയുള്ള 614ല് 141 പേര് വോട്ടു ചെയ്തു. വളപട്ടണം ഹയര്സെക്കന്ഡറി സ്കൂളില് രാവിലെ നടന്നത് റെക്കോഡ് പോളിങ്ങാണ്. 10.05വരെ 46 ശതമാനം വോട്ടുകള് ഇവിടെ പോള് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.